യുഡിഎഫുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമം ജോസ് നഷ്ടപ്പെടുത്തിയെന്ന് ബെന്നി ബെഹനാന്‍

benny-behnan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ്. യുഡിഎഫുമായി ബന്ധമുണ്ടാക്കാനുള്ള അവസരമാണ് ജോസ് വിഭാഗം നഷ്ടപ്പെടുത്തിയെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

ശാസന എന്ന നിലയിലാണ് മുന്നണിയില്‍ നിന്നും അവരെ മാറ്റി നിര്‍ത്തിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബെന്നി ബെഹ്നാന്‍ കൂട്ടിച്ചേര്‍ത്തു.

Top