പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെ കാണുന്നുവെന്ന് ബെന്നി ബെഹനാന്‍

benny-behanan

കൊച്ചി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹനാന്‍.പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ അഭിമാനാര്‍ഹമായ വിജയം കൈക്കലാക്കിയത്.

എന്നാല്‍, കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യര്‍ത്ഥിപ്രവേശനത്തിന്‍ ക്രമക്കേട് ഉണ്ട് എന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിച്ച സര്‍ക്കാര്‍ മാസങ്ങള്‍ക്ക് ശേഷം പൊടുന്നനെ യാതൊരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ മലക്കം മറിഞ്ഞ് , തങ്ങള്‍ തന്നെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പൊരുതി നേടിയ വിധി അട്ടിമറിച്ച് കൊണ്ട് കണ്ണൂര്‍ കരുണാ മെഡിക്കല്‍ കോളേജുകളിലെ അഴിമതി വിദ്യാര്‍ത്ഥി പ്രവേശനം ക്രമപെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

സുപ്രീംകോടതി ഈ വിഷയത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കേ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാകുന്ന ബില്ല് തിരക്കിട്ട് പാസാക്കിയത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

Top