ബെഞ്ചമിൻ നെതന്യാഹുവിന് ഇരിപ്പിടം ചൂണ്ടിക്കാട്ടി സെനറ്റ് അംഗം

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങി.നീണ്ട 12 വർഷത്തിന് ശേഷമാണ് പടിയിറക്കം. 59നെതിരെ 60 വോട്ടുകൾ നേടി സഖ്യ കക്ഷി സർക്കാർ വിശ്വാസ വോട്ട് നേടിയതോടെയാണ് നഫ്‌താലി ബെനറ്റ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

നെതന്യാഹുവിൻ്റെ മുൻ അനുയായിയും വലതുപക്ഷ പാർട്ടി നേതാവുമായ ബെനറ്റ് ആയിരിക്കും അടുത്ത രണ്ട് വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാകുക. തോൽവി സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വന്നിരുന്ന നെതന്യാഹുവിൻ്റെ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു. അധികാരം നഷ്‌ടമായ നെതന്യാഹുവിൻ്റെ വാർത്ത ലോക മാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ് ഈ സംഭവം.

വിശ്വാസ വോട്ടിൽ വിജയം ഉറപ്പിച്ചതോടെ സഖ്യകക്ഷികൾ സഭയിൽ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. തോൽവി ഉറപ്പിച്ചെങ്കിലും അംഗങ്ങളുമായി സംസാരിച്ച് അഭിനന്ദനം അറിയിച്ച് മടങ്ങിയ
നെതന്യാഹു പ്രധാനമന്ത്രിയുടെ കസേരയിൽ വന്നിരുന്നു. ഇതിനിടെ ഒരു സെനറ്റ് അംഗം സമീപത്ത് എത്തി വിവരമറിയിക്കുകയും പ്രതിപക്ഷ നേതാവിൻ്റെ ഇരിപ്പിടം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

Top