നെതന്യാഹുവിന്റെ സന്ദര്‍ശനവേളയില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി ബിജെപി

Benjamin Netanyahu

ഗാന്ധിനഗര്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ ഒരുക്കങ്ങളുമായി ബിജെപി. നെതന്യാഹു സംസ്ഥാനത്ത് എത്തുന്ന ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും നെതന്യാഹുവിനെയും ഉള്‍പ്പെടുത്തി പടുകൂറ്റന്‍ റാലിക്കൊരുങ്ങുകയാണ് ഇവിടുത്തെ പാര്‍ട്ടി നേതൃത്വം.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഗുജറാത്ത് സന്ദര്‍ശന സമയത്തും ഇത്തരത്തില്‍ ബിജെപി റാലി സംഘചിപ്പിച്ചിരുന്നു. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയാണ് റാലി നടക്കുക.

ജനുവരി 14ന് ആണ് ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുക.15 വര്‍ഷം മുന്‍പ് ഏരിയല്‍ ഷാരോണ്‍ ആയിരുന്നു ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി.

Top