ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ വീസ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ വീസ കാലാവധി നീട്ടി. ഒരു വര്‍ഷത്തേക്കാണ് വീസ കാലാവധി നീട്ടിയത്.

മുസ്ലിം മതമൗലീകവാദികളുടെ ഭീഷണിയെ തുടര്‍ന്ന് തസ്ലീമ 1994 മുതല്‍ ബംഗ്ലാദേശിന് പുറത്താണ് കഴിയുന്നത്.

നിലവില്‍ സ്വീഡിഷ് പൗരയായ തസ്ലീമ 2004 മുതല്‍ വീസ കാലാവധി നീട്ടിക്കൊണ്ടാണ് ഇന്ത്യയില്‍ താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷവും തസ്ലീമയുടെ വീസ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കിയിരുന്നു.

ഇന്ത്യയില്‍ കഴിയുന്ന അവര്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യന്‍ പൗരത്വം അനുവദിച്ച് കിട്ടിയാല്‍ പശ്ചിമ ബംഗാളില്‍ താമസിക്കണമെന്നാണ് തസ്ലീമയുടെ ആഗ്രഹം.

Top