ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ 31 ബംഗ്ലാദേശികള്‍ പിടിയില്‍

RAILWAY

ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 31 ബംഗ്ലാദേശികളെ പിടികൂടി. അഗര്‍ത്തല വഴി ബംഗ്ലാദേശിലേയ്ക്ക് തിരികെ പോകുന്നതിനായി പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

ഗുവാഹത്തി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബംഗളൂരുവിലായിരുന്നു ഇവര്‍ക്ക് ജോലി.

Top