ബെംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ കര്‍ണാടകയില്‍ കൊറോണ രോഗികളുടെ എണ്ണം 13 ആയി ഉയര്‍ന്നു.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത് യുഎസ്എയില്‍ നിന്നും മടങ്ങിവന്ന അമ്പത്തിയാറുകാരനും സ്‌പെയിനില്‍ നിന്നും മടങ്ങി എത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ്.

അതേസമയം ലക്‌നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ലക്‌നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി ഉയരുകയും ചെയ്തു.

Top