സുരക്ഷ; ടാക്‌സികളില്‍ സിസിടിവി ക്യാമറകള്‍ വേണം, ഗതാഗതവകുപ്പിന് കമ്മീഷണറുടെ കത്ത്‌

ബെംഗളൂരു: ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ ടാക്‌സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പിന് സിറ്റി പൊലീസ് കമ്മീഷണറുടെ കത്ത്. കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവാണ് ഗതാഗത വകുപ്പിന് കത്തയച്ചത്.

സിസിടിവി ക്യാമറകള്‍ക്ക് പുറമേ എമര്‍ജന്‍സി ബട്ടണ്‍, ക്യൂ ആര്‍ കോഡുകള്‍, ജിപിഎസ് എന്നിവ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ടാക്‌സികളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ പുതിയ നീക്കം.

Top