പാക്ക് അനുകൂല മുദ്രാവാക്യം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ബെംഗളൂരു: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ ആമിര്‍, ബാസിത്, താലിബ് എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ഇവര്‍ ഫ്രീ കശ്മീര്‍ എന്ന ആവശ്യമുന്നയിച്ചാണ് പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

അതിനിടെ പ്രതിഷേധവുമായി ബജ്‌റംഗദള്‍ പ്രവര്‍ത്തകരും രംഗത്തെത്തി അറസ്റ്റിലായ വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Top