ബെംഗളുരുവിലെ ഹൂളിമാവ് തടാകം പൊട്ടിയൊഴുകി; 500 വീടുകള്‍ വെള്ളത്തില്‍

ബെംഗളുരു: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബെംഗളുരുവിലെ ഹൂളിമാവ് തടാകം പൊട്ടിയൊഴുകി 500 വീടുകള്‍ മുങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ആശുപത്രിവരെ വെള്ളത്തിലായി. വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 500 ലോഡ് മണ്ണെത്തിച്ച് ബണ്ട് പുനഃസ്ഥാപിച്ചതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് സാധാരണനില കൈവരിച്ചത്.

തടാകതീരത്ത് താമസിച്ചവരെ ഹുളിമാവ് ഹയര്‍ പ്രൈമറി സ്‌കൂള്‍, ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് എന്നിവിടങ്ങളിലേക്കു മാറ്റി. സംഭവത്തില്‍ ബെംഗളുരു വികസന അതോറിറ്റിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തടാകങ്ങള്‍ പൊട്ടിയൊഴുകി ജനം വെള്ളത്തിലാകുന്നത്.

Top