തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ ക്രമക്കേട്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന് സസ്‌പെന്‍ഷന്‍

തുമകൂരു: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക ആരോഗ്യ വകുപ്പ്.

തുമകൂരു ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നരസിംഹ മൂര്‍ത്തിക്കാണ് സസ്‌പെന്‍ഷന്‍. സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ ഉദ്യോഗസ്ഥന്‍ അലസമായി പരിശോധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധന ഏര്‍പ്പെടുത്തിയത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ആളുകളെ ഉദ്യോഗസ്ഥന്‍ പരിശോധിക്കാതെ കടത്തിവിടുകയായിരുന്നു. സ്‌കാനിംഗ് ഉപകരണവും കൈയില്‍ പിടിച്ച് കൊണ്ട് ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിച്ച് ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

Top