പൗരത്വ നിയമ ഭേദഗതി; ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കര്‍ണാടക

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ നടപടി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും നാളെ മുതല്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുകയാണ്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി പ്രതിഷേധം മദ്രാസ് സര്‍വ്വകലാശാലയ്ക്ക് പുറമെ ചെന്നൈയില്‍ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി.

Top