ഉദ്യാന നഗരമായ ബംഗളൂരൂവിനെ മാലിന്യ നഗരമാക്കി മാറ്റിയെന്ന് മോദി

Narendra Modi

ബംഗളൂരൂ: ബംഗളൂരുവിനെ അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നഗരമാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.ടി സിറ്റി, ഉദ്യാന നഗരം, സിലിക്കണ്‍ വാലി എന്നീ പേരുകളില്‍ പ്രശസ്തമായ നഗരമായ ബംഗളൂരുവിനെ എല്ലാ തരത്തിലും നശിപ്പിച്ചു. ഇതെല്ലാം സിദ്ദരാമയ്യയുടെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട്‌ ബെംഗളൂരു നിവാസികള്‍ക്കുള്ള സമ്മാനങ്ങളിലൊന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉദ്യാന നഗരമായിരുന്ന ബംഗളുരുവിനെ മാലിന്യ നഗരമാക്കി. യുവജനങ്ങള്‍ കഠിനാധ്വാനം ചെയ്ത് നഗരത്തെ കമ്പ്യൂട്ടര്‍ തലസ്ഥാനമാക്കി. കോണ്‍ഗ്രസ് അതിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയെന്നും കര്‍ണാടകയില്‍ വനിതകളുടെ സുരക്ഷ ആശങ്കയിലാണെന്നും മോദി കുറ്റപ്പെടുത്തി.

2016ല്‍ പുതുവര്‍ഷാഘോഷത്തിനിടെ യുവതിയെ അധിക്ഷേപിച്ച പ്രതികളിലൊരാള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയുടെ മകനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്.

Top