പുതുവത്സരാഘോഷം ; ബെംഗളൂരുവിൽ 15,000 പൊലീസുകാരുമായി കനത്ത സുരക്ഷ

Bengaluru

ബെംഗളൂരു : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ 15,000 പൊലീസുകാരെ വിന്യസിച്ചു സുരക്ഷ. കഴിഞ്ഞ വർഷം ആഘോഷങ്ങൾക്കിടയിൽ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായതിനാലാണ് ഇത്തവണ കനത്ത സുരക്ഷ ഒരുക്കുന്നത്.

2,000 വനിതാ പൊലീസുകാരുൾപ്പെടെ 15,000 പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് നഗരത്തിൽ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലർച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതർ നിർദേശം നൽകി.

ബെംഗളൂരുവിൽ ആഘോഷങ്ങളുടെ ഭാഗമായി യക്കുമരുന്ന് കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും, അതിനാൽ വാഹനങ്ങൾ പരിശോധിക്കാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. റോഡിൽ കുപ്പി പൊട്ടിക്കുന്നവർക്കെതിരേയും സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ടി. സുനീൽ കുമാർ അറിയിച്ചു.

Top