ഭാര്യയുടെ ആഢംഭരജീവിതവും മാനസിക പീഡനവും; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

hang

ബെംഗളൂരു: ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി വിദഗ്ധന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരിലാണ് സംഭവം. ശ്രീനാഥ് (39) ആണ് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. സോഫറ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ശ്രീനാഥും ഭാര്യ രേഖയും ലോണെടുത്താണ് ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാങ്ങിയത്.

ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകള്‍ക്കിടയിലും ആഡംബരജീവിതം നയിക്കുകയായിരുന്നു ഭാര്യ. ഇതിനിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ശ്രീനാഥിനെഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും ശ്രീനാഥിന്റെ പിതാവ് പറയുന്നു.

മാത്രമല്ല ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നതായും ശ്രീനാഥിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഈ മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറയുന്നു. സംഭവത്തില്‍ രേഖയ്ക്കും അച്ഛനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Top