ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും വിലക്കി ബംഗളുരുവിലെ ക്ഷേത്രം

ബംഗളുരു: ജീന്‍സും മിനിസ്‌കര്‍ട്ടും വിലക്കി ബംഗളുരുവിലെ ശ്രീരാജരാജേശ്വരി ക്ഷേത്രം. പുരുഷന്മാര്‍ മുണ്ടും പാന്റ്‌സും ധരിച്ചേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ. സാരിയും ചുരിദാറുമാണ് സ്ത്രീകള്‍ക്കായി ക്ഷേത്രഭാരവാഹികള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വേഷം. ഡ്രസ് കോഡ് സംബന്ധിച്ച് വ്യക്തമായ നോട്ടീസ് ക്ഷേത്രപ്രവേശനകവാടത്തില്‍ പതിച്ചിട്ടുണ്ട്.

മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല. ഷര്‍ട്ട്, മിനിസ്‌കര്‍ട്ട്, സ്ലീവ് ലെസ് ടോപ്പ്, ലോ വെയിസ്റ്റ് ജീന്‍സ് എന്നിവക്കും ക്ഷേത്രത്തിനുള്ളില്‍ വിലക്കുണ്ട്. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ കാലുകള്‍ മറഞ്ഞുകിടക്കുന്ന വിധത്തിലുള്ള ഉടുപ്പുകള്‍ ധരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഈ നിയമങ്ങളൊന്നും പുതിയതല്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി നിലവിലുള്ളതാണെന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.

Top