ബംഗളൂരു: ഉള്ളിവിലയില്‍ അല്പം ശമനം വന്നതോടെ ബംഗളൂരുവിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സമൃദ്ധിയായി ഉള്ളിയിട്ട വിഭവങ്ങള്‍ വില്ക്കാന് തുടങ്ങി. ഉള്ളി വില 150-160 രൂപയില്‍ നിന്ന് 80-90 രൂപയായി കുറഞ്ഞു. ഇതോടെയാണ് ഉള്ളികൊണ്ടുള്ള ആഹാരം ഹോട്ടലുകളില്‍ സജീവമായത്.
നിലവിലെ ഉള്ളി പ്രതിസന്ധി നേരിടാന്‍ 12,660 മെട്രിക് ടണ്‍ അധികമായി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 27 മുതല്‍ ഉള്ളി പുറത്ത് നിന്ന് ഇറക്കുമതി ചെയ്യും. മൊത്തം ഇറക്കുമതിയുടെ അളവ് ഇതോടെ ഏകദേശം 30,000 മെട്രിക് ടണ്ണില്‍ എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡിസംബര്‍ 9 ന് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വ്യാപാരികളുടെ ഉള്ളി സ്റ്റോക്ക്ഹോള്‍ഡിംഗ് പരിധി 5 മെട്രിക് ടണ്ണില്‍ നിന്ന് 2 മെട്രിക് ടണ്ണായി കുറച്ചിരുന്നു.