ആറുവയസുകാരനെ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

arrest

ബംഗളുരു: ബംഗളുരുവില്‍ ആറു വയസുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ബംഗളുരുവിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനായ ശ്രീനിവാസ് ആണ് അറസ്റ്റിലായിരിക്കുന്നത്. ശുചിമുറിയില്‍ പോയ കുട്ടിയെ ശ്രീനിവാസ് പുറകെ ചെന്ന് പീഡിപ്പിക്കുകയായിരുന്നു.

കുട്ടി ഈ കാര്യം മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം കൈമാറിയതനുസരിച്ച് പൊലീസ് ശ്രീനിവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സ്‌കൂളില്‍ നിന്നും പുറത്താക്കി.

Top