ഇതും സംസ്‌കാരമോ; നാല് വര്‍ഷത്തിനിടെ ബംഗളൂരില്‍ പബ്ബുകള്‍ കൂടിയത് 50 ശതമാനം

ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളുരുവില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പബ്ബുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്.

ഒരുകൂട്ടം പുതിയ തലമുറ ഇത്തരത്തിലുള്ള മദ്യശാലകളില്‍ തങ്ങളുടെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്തരത്തിലുള്ള സംസ്‌കാരത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. അവര്‍ പറയുന്നത് ‘നഗരം പബ് സംസ്‌ക്കാരത്തിന്റെ പിടിയിലായെന്നും ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകള്‍ ഈ സംസ്‌ക്കാരത്തെ സ്‌നേഹിക്കുന്നുവെന്നും സമൂഹത്തിന് നല്ലതല്ലാത്ത ഇത്തരം മദ്യശാലകള്‍ക്ക് ലെസന്‍സ് നല്‍കരുതെന്നുമാണ്.

കുട്ടികളെയും കൗമാരപ്രായക്കാരെയും പബ്ബന്‍ സംസ്‌ക്കാരം പ്രതികൂലമായി തന്നെയാണ് സ്വാധീനിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ചെറുപ്പക്കാരനായ ചില പ്രൊഫഷണലുകള്‍ പറയുന്നത് ‘ഈ സംസ്‌കാരം സ്വാഭാവികമാണെന്നാണ്.

Top