പേഴ്‌സ് മോഷ്ടിച്ച് എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരുലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി

ബെംഗളൂരു: ബസ്സില്‍ യാത്രചെയ്യുന്നതിനിടെ പഴ്‌സ് മോഷ്ടിക്കപ്പെട്ട് ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി വിദ്യാര്‍ത്ഥി. കെങ്കേരി സ്വദേശിയായ ബിഎന്‍ രാഘവേന്ദ്ര(28) ആണ് പരാതി നല്‍കിയത്.

വൈകിട്ട് 6.30 ഓടെ ബസ്സ് കയറിയ വിദ്യാര്‍ത്ഥി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്റെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ പിന്‍വലിക്കപ്പെട്ടതായി മൊബൈലില്‍ മെസേജ് വരികയായിരുന്നു. അപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി പെടുകയായിരുന്നു. ഫോണില്‍ മെസ്സേജ് വന്നപ്പോഴാണ് താന്‍ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത്‌ അറിയുന്നതെന്നും കാര്‍ഡിന്‌ പിന്നില്‍ മറന്നു പോകാതിരിക്കാന്‍ പാസ്‌വേര്‍ഡ് കുറിച്ചിരുന്നെന്നും പരാതിയില്‍ പറഞ്ഞു.

പഴ്‌സില്‍ എടിഎം കാര്‍ഡിനുപുറമേ 45000 രൂപ വിലവരുന്ന സ്വര്‍ണ്ണമാലയും 10000 രൂപയും ഉണ്ടായിരുന്നു. മാത്രമല്ല ഡ്രൈവിങ് ലൈസന്‍സ്, ബസ് പാസ്, പാന്‍ കാര്‍ഡ്, കോളേജ് ഐഡി തുടങ്ങിയവയും പേഴ്‌സില്‍ ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട ഉടനെ ബാങ്ക് അധികൃതരെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചതായും രാഘവേന്ദ്രപറഞ്ഞു. മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Top