മദ്യലഹരിയില്‍ റാഗിങ് ;അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

arrest

ബംഗളൂരു : രാജാജിനഗര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മദ്യലഹരിയിലായിരുന്ന സീനിര്‍ വിദ്യാര്‍ത്ഥികള്‍ അടിക്കുകയും ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ദേഹോപദ്രവമേല്‍പ്പിച്ചെന്നുമാണ പരാതി.

കഴിഞ്ഞ 24ന് വൈകുന്നേരം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പരാതിക്കാരന്റെ മുറിയിലേക്ക് കയറി വന്നു. മദ്യലഹരിയിലായിരുന്ന അവര്‍ അസഭ്യം പറയുകയും വിദ്യാര്‍ത്ഥിയെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയുമായിരുന്നു.

മാനസികമായി പീഡിപ്പിച്ചെന്നും അടിച്ചെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പോലീസ് അഞ്ചു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

Top