ബെംഗളൂരു എഫ്‌സിയെ കീഴടക്കി മുംബൈ സിറ്റി എഫ്‌സിക്ക് വിജയത്തിളക്കം (3-2)

ബെംഗളൂരു: ബെംഗളൂരു എഫ്‌സിയെ കീഴടക്കി മുംബൈ സിറ്റി എഫ്‌സിക്ക് വിജയതിളക്കം (3-2). ബെംഗളൂരു എഫ്‌സിയെ അവരുടെ മൈതാനത്ത് വച്ചായിരുന്നു മുംബൈ സിറ്റി തോല്‍പ്പിച്ചത്.

മത്സരത്തില്‍ മുംബൈയുടെ ടീമിനായി സ്‌കോര്‍ നേടിക്കൊടുത്തത് സുഭാശിഷ് ബോസ് (12), ഡിയേഗോ കാര്‍ലോസ് (77), റൗളിന്‍ ബോര്‍ജസ് (90+4) എന്നിവരാണ്. ബെംഗളൂരുവിനായി ഗോള്‍ നേടിയത് മുംബൈ താരം മാറ്റിച്ച് ഗ്രിഗിക്കിന്റെ സെല്‍ഫ് ഗോളും (58) സുനില്‍ ഛേത്രിയുടെ ഗോളും (89) ആണ്. ലീഗില്‍ ബെംഗളൂരു മൂന്നാം സ്ഥാനത്തും മുംബൈ ആറാം സ്ഥാനത്തുമാണ്.

Top