ഐഎസ്എല്‍; ജംഷഡ്പൂരിനെ 2 ഗോളുകള്‍ക്ക് തറപറ്റിച്ച് ബംഗളൂരു എഫ്‌സി

ബംഗളൂരു: ഇന്നലെ നടന്ന ഐഎസ്എല്‍ ഫുട്‌ബോളില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. ജംഷഡ്പുരിനെ ഹോം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബംഗളൂരു വിജയം നേടിയത്.

എറിക് പാര്‍താലു (8), സുനില്‍ ഛേത്രി (63) എന്നിവരാണ് ബംഗളൂരുവിന് ഗോളുകള്‍ നേടി കൊടുത്തത്. ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ബംഗളൂരു ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ 11 മത്സരങ്ങളില്‍ 13 പോയിന്റുമായി ജംഷഡ്പൂര്‍ ആറാം സ്ഥാനത്താണുള്ളത്. എഫ്‌സി ഗോവയാണ് 24 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്.

Top