ഐ.എസ്.എല്‍; എഫ്.സി ഗോവയെ കീഴടക്കി ബംഗളൂരു എഫ്.സിക്ക് വിജയത്തിളക്കം

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സി എഫ്.സി ഗോവയെ (2-1)ന്‌ തോല്‍പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളോടെ ആയിരുന്നു ബംഗളൂരുവിന്റെ ജയം. ബംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്.

ഗോവക്കായി ഗോള്‍ നേടിക്കൊടുത്തത് ഹ്യൂഗോ ബൗമോസാണ്. ഛേത്രിയുടെ രണ്ടാമത്തെ ഗോള്‍ രണ്ടാംപകുതിയില്‍ 59ആം മിനുറ്റില്‍ ആയിരുന്നു നേടിയത്. അതോടെ ബംഗളൂരു വിജയപദത്തില്‍ എത്തുകയും ചെയ്തു. മത്സരത്തിലെ താരമായി തെരഞ്ഞടുത്തതും ഛേത്രിയെ തന്നെയായിരുന്നു.

ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത് 11 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഗോവ എഫ്.സി തന്നെയാണ്. രണ്ടാം സ്ഥനത്തുള്ളത് 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ബംഗളൂരു എഫ്.സിയുമാണ്.

Top