കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി; ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ബെംഗളൂരു: കുടുംബ പ്രശ്നത്തെച്ചൊല്ലിയുള്ള പരാതി പറഞ്ഞു പരിഹരിക്കാന്‍ പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച് ഹാസന്‍ വനിതാ പോലീസ് സ്റ്റേഷനിലാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുപത്തിമൂന്നുകാരിയായ ഭാര്യ അപകടനില തരണംചെയ്തു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു.

വേറെയാളുമായുള്ള ബന്ധം സംശയിച്ച് ദേഹോപദ്രവമേല്‍പ്പിക്കുന്ന ഭര്‍ത്താവിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേപ്പറ്റി സംസാരിക്കാന്‍ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിക്കുന്നത്.

Top