ദളിത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ബിഷപ്പിനെതിരെ കേസ്‌

ബംഗളൂരു: ദളിത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ഹാലുസൂറിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് (സിഎസ്ഐ) ബിഷപ്പ് പി കെ സാമുവലിനെതിരേയാണ് പൊലീസ് കേസെടുത്തത്.

ബിഷപ്പിന്റെ സഹായിക്കെതിരെ യുവതി നല്‍കിയ ലൈംഗീകാതിക്രമ കേസ് ഒത്തു തീര്‍പ്പാക്കാന്‍ വിളിച്ചു വരുത്തിയതിന് ശേഷം യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. സംഭവ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചോടെയാണ് പുറം ലോകം അറിയുന്നത്.

അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ബിഷപ്പ് രംഗത്തെത്തി. തനിക്കെതിരെ പരാതി നല്‍കിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിന്റെ സഹായി വിനോദ് ദാസനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തനിക്കെതിരായ എഫ്ഐആറില്‍ പറയുന്നതുപോലെ വിനോദ് പുരോഹിതനല്ല. പള്ളിയില്‍ പുരോഹിതന്‍ ഉണ്ടെന്നും എന്നാല്‍ പേരിതല്ലെന്നും ബിഷപ്പ് പറഞ്ഞു. ഒരു പുരോഹിതന്‍ എന്ന പേരില്‍ വിനോദ് ദാസന്റെ പേര് എഫ്ഐആറില്‍ ചേര്‍ത്തത് എന്തിനാണെന്ന് അറിയില്ല. മാത്രമല്ല ഇതൊരു കെട്ടിച്ചമച്ച കഥയാണ്. വിനോദ് പുരോഹിതനാണെന്ന് തെറ്റ് ധരിക്കരുതെന്നും അയാള്‍ സെന്റ് പീറ്റര്‍ പള്ളിയിലെ അംഗമാണെന്നും ട്രിനിറ്റി പള്ളിയുമായി യാതൊരു ബന്ധമില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Top