അവിനാശി ദുരന്തത്തിന് കാരണം ലോറി ഡ്രൈവര്‍ മാത്രം, ടയര്‍ പൊട്ടിയതല്ല

കോഴിക്കോട്: അവിനാശി അപകടത്തിന്റെ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്ക് മാത്രമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ അടിയന്തരയോഗം ബുധനാഴ്ച ചേരും. കണ്ടെയ്‌നര്‍ ലോറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. ലോറിയുടെ സാങ്കേതികത്തകരാറല്ല അപകടത്തിനു കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ടയര്‍ പൊട്ടിയല്ല അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ വളവില്‍ അമിത വേഗത്തില്‍ ലോറിയോടിച്ചതോ ആവാം കാരണം. ഡ്രൈവറുടെ പേരില്‍ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കണ്ടെയ്‌നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യത പരിശോധിക്കും.ലോറിയുടെ പിറകില്‍ ഈരണ്ടു ടയറുകള്‍ വീതമുണ്ട്. അതുകൊണ്ട് ഒരു ടയര്‍ പൊട്ടിയാലും അപകടമുണ്ടാവില്ല. ഓടിക്കൊണ്ടിരുന്ന ട്രാക്കിലെ ഡിവൈഡറില്‍ ഉരഞ്ഞാണ് ടയര്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

Top