ബെംഗളൂരുവില്‍ ശുചീകരണത്തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരസഭയായ ബൃഹത് ബെംഗളൂരു മഹാനഗര്‍ പാലികെയില്‍ ശുചീകരണ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ (ബിബിഎംപി)ശുചീകരണ തൊഴിലാളിയായ ശില്‍പയാണ് (28) മരിച്ചത്.

ചികിത്സയിലുണ്ടായ അനാസ്ഥമൂലമാണ് ശുചീകരണ തൊഴിലാളി മരിച്ചതെന്നാരോപിച്ച് യൂണിയന്‍ രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെനടപടിയെടുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകള്‍അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശില്‍പയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

കോവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിലെ അംബേദ്കര്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ശില്‍പമരിച്ചത്.

Top