ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി ജേതാവുമായ രാമപാദ ചൗധരി അന്തരിച്ചു

കൊല്‍ക്കത്ത : സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ രാമപാദ ചൗധരി അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാരി ബാഡ്‌ലെ ജയ്, അഭിമന്യു, ബീജ്, ഏക്‌ഹോനി,ഖര്ജി, എന്നിവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തെന്റ കൃതികളെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൃതിയായ അഭിമന്യുവിനെ ആസ്പദമാക്കി എടുത്ത സിനിമയായ ഏക് ഡോക്ടര്‍ കി മൗത്(1990)ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഖരക്പൂരില്‍ 1922 ഡിസംബര്‍ 28നായിരുന്നു അദ്ദേഹം ജനിച്ചത്.കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന്റെ അവസാന പ്രസിദ്ധീകരണമാണ് 2015 ല്‍ ഇറങ്ങിയ ‘ഹരാനോ കഥാ.

Top