ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ത്രിപുരയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുര

ദേശീയത പ്രസംഗിക്കുന്ന ബിജെപി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആക്രമണം നടത്തുകയാണ്.

ബിജെപി യെ ത്രിപുരന്‍ ജനത തള്ളിക്കളയും എന്ന കാര്യത്തില്‍ സംശയമില്ല. ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് കാണാന്‍ രാജ്യം മുഴുവനും, വിശിഷ്യ കേരള ജനത കാത്തിരിക്കുകയാണ്. എല്ലാ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Top