അസന്‍സോളിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്‌

അസന്‍സോള്‍: പശ്ചിമ ബംഗാളിലെ അസന്‍സോളിലെ സലന്‍പൂര്‍ ഗ്രാമത്തിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു. ഇന്നലെ രാത്രി ഒരു സംഘം അക്രമികളാണ് ബി.ജെ.പി ഓഫീസിന് നേരെ തീകൊളുത്തിയതെന്ന് വാര്‍ത്ത ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്‌.

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ആണെന്ന് ബി.ജെ.പി ആരോപിച്ചു, എന്നാല്‍ ഈ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top