ബംഗാള്‍ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെടും; അമിത് ഷാ

ബംഗാളില്‍ മമതാ ബാനര്‍ജി ഒറ്റപ്പെടാന്‍ പോകുന്നുവെന്ന് അമിത് ഷാ. ബംഗാള്‍ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വര്‍ഷം തന്നാല്‍ ബംഗാളിനെ സോനാ ബംഗാള്‍ ആക്കുമെന്നും അമിത് ഷാ പറഞ്ഞു.

മമതയുടെ ദുര്‍ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളില്‍ ഭരണത്തില്‍ തുടരാന്‍ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാന്‍ അറിയില്ല, ഗുണ്ടായിസമേ അറിയൂ. മമതയില്‍ നിന്ന് പരിവര്‍ത്തനത്തിനായി ബംഗാള്‍ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളെ മനസിലാക്കാന്‍ കഴിയാതെ പോയ മുഖ്യമന്ത്രി ആണ് മമതയെന്നും ഗുണ്ടകളെ വളര്‍ത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു.

Top