തൃണമൂലിനെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും പാര്‍ട്ടിമാറ്റം; എംഎല്‍എയും 12കൗണ്‍സിലര്‍മാരും ബിജെപിയില്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും പാര്‍ട്ടിമാറ്റം. ബംഗാളിലെ തൃണമൂല്‍ എം.എല്‍.എയും 12 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഒപ്പം ബംഗാളിലെ കോണ്‍ഗ്രസ് വക്താവ് പ്രസന്‍ജീത് ഘോഷും ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ബോഗോണിലെ എം.എല്‍.എ. ബിശ്വജിത് ദാസ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇദ്ദേഹത്തെയും മറ്റു കൗണ്‍സിലര്‍മാരെയും ബി.ജെ.പി. നേതാക്കളായ കൈലാശ് വിജയവര്‍ഗീയയും മുകുള്‍ റോയിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബംഗാളില്‍ വികസനവും സമാധാനവും ആഗ്രഹിക്കുന്നവര്‍ ബി.ജെ.പി.യെയാണ് പരിഗണിക്കുന്നതെന്നും ബി.ജെ.പി.ബംഗാളില്‍ വന്‍ശക്തിയായി മാറിക്കഴിഞ്ഞെന്നും കൈലാശ് വിജയവര്‍ഗീയ നേരത്തെ അവകാശപ്പെട്ടിരുന്നു.

Top