ബംഗാള്‍ ഗവര്‍ണര്‍ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഗറിന് നേരെ കരിങ്കൊടി പ്രതിഷേധം. ജാധവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.


പൗരത്വ ബില്ലിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി വീശിയത്. ബി.ജെ.പി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു.ഗോ ബാക്ക് മുദ്രാവാക്യവുമായി എത്തിയ വിദ്യാര്‍ഥികള്‍ ഗവര്‍ണറെ തടയുകയായിരുന്നു.

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഗവര്‍ണറുടെ കാര്‍ വളഞ്ഞു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

Top