രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബംഗാള്‍ തിരിച്ചടിക്കുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബംഗാള്‍ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. ഇതിന് മറുപടി പറയുന്ന ബംഗാള്‍ ഒരു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ്. 67 റണ്‍സുമായി ക്രീസില്‍ തുടരുന്ന അഭിമന്യു ഈശ്വരനാണ് സന്ദര്‍ശകരെ മുന്നോട്ട് നയിക്കുന്നത്.

അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 106 റണ്‍സെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. ബംഗാള്‍ നിരയില്‍ ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അങ്കിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിംഗ് പുഃനരാരംഭിച്ചത്. 124 റണ്‍സുമായി സച്ചിന്‍ ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച ആരംഭിച്ചു. പിന്നാലെ വന്ന ആര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 72 റണ്‍സിലാണ് അവസാന ആറ് വിക്കറ്റ് കേരളത്തിന് നഷ്ടമായത്.

Top