ബംഗാളില്‍ 190 സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ വിലയിരുത്തലിനെ വിമര്‍ശിച്ച് മുകുള്‍ റോയ്

mukul roy

കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 190 സീറ്റുകള്‍ നേടുമെന്ന ബി.ജെ.പിയുടെ വിലയിരുത്തലിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുകുള്‍ റോയി. യാതൊരു അടിസ്ഥാനവുമില്ലാത്ത വിലയിരുത്തലാണിതെന്നും ബംഗാളില്‍ ഇത്രയധികം സീറ്റുകള്‍ നേടണമെങ്കില്‍ പാര്‍ട്ടി വിവിധ മേഖലകളില്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മുകുള്‍ റോയി പറഞ്ഞു.

വ്യാഴാഴ്ച ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പാര്‍ട്ടി വിലയിരുത്തലിനോട് മുകുള്‍ റോയി എതിരഭിപ്രായം പ്രകടമാക്കിയത്. 2021-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബംഗാള്‍ പിടിച്ചെടുക്കുമെന്നും 294 സീറ്റുകളില്‍ 190 സീറ്റുകള്‍ നേടുമെന്നുമാണ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ബി.ജെ.പി. അവകാശപ്പെട്ടത്.

Top