പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം; ഗുരുതര പരിക്ക്

ശ്ചിമ ബംഗാളിന്റെ തൊഴില്‍ സഹമന്ത്രിക്ക് നേരെ ബോംബാക്രമണം.തൊഴില്‍ സഹമന്ത്രിയും തൃണമൂല്‍ നേതാവും കൂടിയായ സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മുര്‍ഷിദാബാദിലെ റെയില്‍വെ സ്‌റ്റേഷന് പുറത്ത് വെച്ചാണ് അക്രണണമുണ്ടായത്.ഇതില്‍ ഗുരുതരമായി പരിക്കേറ്റ സാക്കിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ജംഗീപൂര്‍ എംഎല്‍എ അടക്കമുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര പുറപ്പെടാനായി നിംതിത റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായത്.

പരിക്കേറ്റ ഉടന്‍ ജംഗീപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. അക്രമണത്തിന് പിന്നില് ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണം ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് നിഷേധിച്ചു.

 

 

Top