ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നിശ്ചയിച്ച രഥയാത്രക്ക് അനുമതിയില്ലെന്ന് മമത സര്‍ക്കാര്‍. പൊതു സമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നല്‍കിയതെന്ന് നാദിയ ജില്ലാ ഭരണകൂടം വ്യക്തമാക്കി. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാള്‍ സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ബിജെപി രഥയാത്ര നിശ്ചയിച്ചിരുന്നത്.

യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ബംഗാളിലെത്തി. അതേസമയം, രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്ക് തുടക്കമായിട്ടുണ്ട്. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമര്‍ഥന്‍ യാത്രയും കടന്നുപോകുന്നത്. യാത്രയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്രക്ക് അനുമതി നല്‍കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

 

Top