മധുരപലഹാരങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി ബംഗാള്‍

കൊല്‍ക്കത്ത: ലോക്ക് ഡൗണില്‍ മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. ഇനി മുതല്‍ കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ, നാല് മണിക്കൂര്‍ മാത്രമായിരുന്നു മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനുള്ള അനുമതിയുണ്ടായിരുന്നുളളൂ. എന്നാല്‍ കച്ചവടക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

നേരത്തെ, ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഈ സമയം കച്ചവടക്കാര്‍ക്ക് അസൗകര്യമാണെന്ന് അവര്‍ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയത്.

Top