മമതയ്ക്ക് തിരിച്ചടി; ബംഗാള്‍ വനം മന്ത്രി രാജി വെച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജീബ് ബാനര്‍ജിയുടെ രാജി.

ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായി വീണ്ടും രാജി. തനിക്കെതിരെ ചില തൃണമൂല്‍ നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പരാതിയുമായി രംഗത്തുവന്നതിനു ദിവസങ്ങള്‍ക്കു ശേഷമാണ് രാജീബിന്റെ രാജി.

Top