ബംഗാള്‍ തെരഞ്ഞെടുപ്പ്; പ്രിയങ്ക തിബ്രേവാള്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെയാണ് പ്രിയങ്ക മത്സരിക്കുന്നത്.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ മമത ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ഈ അവകാശം ഏറ്റെടുത്തിരിക്കുകയാണെന്നും അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി തിബ്രേവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top