ബംഗാളിൽ കാവി സുനാമിയിൽ കെട്ടിവച്ച കാശ് പോലും ഇതിന് നഷ്ടമായി !

കൊല്‍ക്കത്ത : തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബംഗാളില്‍ മത്സരിച്ച 39 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി. രണ്ട് സിറ്റിംഗ് സീറ്റുകളും 2014ലെ കണക്ക് പ്രകാരം 34 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ കളത്തിലിറങ്ങിയത്.

ഇടതുപക്ഷത്തിന്റെ സാന്നിധ്യം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു തകര്‍ച്ച. പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം സിറ്റിംഗ് സീറ്റായ റായ്ഗഞ്ചില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൂടാതെ രണ്ടാമത്തെ സിറ്റിംഗ് സീറ്റായിരുന്ന മൂര്‍ഷിദാബാദിലല്‍ ബദറുദ്ദോസ ഖാന് ലഭിച്ചത് നാലാം സ്ഥാനമാണ്.

ജാദവ്പൂരില്‍ നിന്ന് മത്സരിച്ച് 21 ശതമാനത്തിലധികം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ മാത്രമാണ് തമ്മില്‍ ഭേദം.

Top