ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

ശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റെസൗല്‍ ഹക്ക് എന്ന സ്ഥാനാര്‍ത്ഥിയാണ് മരിച്ചത്.

മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഹക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.

 

Top