ബംഗാള്‍ സംഘര്‍ഷം; ആഭ്യന്തര മന്ത്രാലയം നാലംഗ സംഘത്തെ അയച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മമത സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി കൊണ്ടു മന്ത്രാലയം കത്തയച്ചതിന് പിന്നാലെയാണ് സംഘത്തെ അന്വേഷത്തിനായി ബംഗാളിലേക്ക് അയച്ചത്.

ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തി. അക്രമ സംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയുമുള്ള കത്ത് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനയച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.

അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. അതിക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. പ്രതികരണമില്ലാത്തത് ഗൗരമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു.

 

Top