ബംഗാളില്‍ ബിജെപി ദേശീയ നേതാക്കള്‍ക്കെതിരെ ചെരിപ്പേറ്

bjp karnataka

കൊല്‍ക്കത്ത: ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്കു നേരെ ചെരിപ്പേറും കല്ലേറും. പശ്ചിമ ബംഗാളില്‍ നടന്ന കല്ലേറില്‍ നേതാക്കളുടെ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. അതേസമയം, പൊലീസ് ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വട്ഗജില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, ഉപാധ്യക്ഷന്‍ മുഗുള്‍ റോയി എന്നിവര്‍ക്കുനേരെ ആക്രമണമുണ്ടായത്.

സ്ഥലത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടി നടക്കുന്നതിനിടെയാണ് ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്നുപോയത്. ഇതോടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കല്ലും ചെരിപ്പും എറിയുകയായിരുന്നു.

Top