വിവാദത്തിലായി ബംഗാൾ ബിജെപി നേതാവ് രാജു ബാനർജി

ബംഗാൾ : വിവാദമായി ബംഗാളിലെ ബിജെപി നേതാവിന്റെ പ്രസ്താവന. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കും എന്നാണ് ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയുടെ പരാമർശം. ബംഗാളിലെ ഗുണ്ടാ രാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല.

അങ്ങനെയുള്ള പൊലീസുകാരെ ബിജെപി അധികാരത്തിൽ വരുമ്പോൾ അവരെക്കൊണ്ട് ബൂട്ട് നക്കിക്കുമെന്നും നേതാവ് പറഞ്ഞു. ബംഗാൾ പിടിച്ചെടുക്കാനുള്ള ശക്തമായ രാഷ്ട്രീയ കരു നീക്കങ്ങൾ ബിജെപി നടത്തി വരുന്നതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ വാക്കുകൾ വിവാദത്തിലായിരിക്കുന്നത്.

Top