പശ്ചിമബംഗാളില്‍ സംഘര്‍ഷം: ബിജെപി അനുഭാവികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു

കൊല്‍ക്കത്ത: ബംഗാളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്കും 10 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്. പശ്ചിമബംഗാളിലെ കൂച്ച് ബെഹര്‍ ജില്ലയിലെ റാംപൂരിന് സമീപത്താണ് സംഘര്‍ഷം അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി.

സംഘര്‍ഷം തുടര്‍ന്നപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗവും, ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ബിജെപി അനുഭാവികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ ബിജെപി അനുകൂല പ്രദേശത്ത് പ്രതിഷേധം നടത്തുന്നതിനിടെ പോലീസിനെ ഉപയോഗിച്ച് ടിഎംസി അടിച്ചൊതുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ ജെനറല്‍ സെക്രട്ടറി സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.

Top