കോച്ച് രണദേബ് ബോസിനെ അപമാനിച്ചു; അശോക് ദിന്‍ഡയ്‌ക്കെതിരെ അച്ചടക്ക നടപടി

കൊല്‍ക്കത്ത: പേസര്‍ അശോക് ദിന്‍ഡയ്ക്കെതിരേ കര്‍ശന നടപടിയുമായി ക്രിക്കറ്റ് അസോസിയേഷന്‍. ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കി. ബൗളിങ് കോച്ച് രണദേബ് ബോസിനെ അപമാനിച്ചതിനെ തുടര്‍ന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അശോക് ദിന്‍ഡയ്ക്കെതിരെ അച്ചടക്ക നടപടി എടുത്തത്.

ചൊവ്വാഴ്ച നടന്ന പരിശീലന സെഷനു ശേഷമായിരുന്നു ദിന്‍ഡ കോച്ചിനെ അപമാനിച്ചത്. സംഭവത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ചിനോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടെങ്കിലും ദിന്‍ഡ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

Top