ക്ലാസിക്ക് ബൈക്കുകളുടെ നിരയിലേക്കെത്തുന്നു ഇംപീരിയലെ 400

ന്ത്യയിലെ റെട്രോ ക്ലാസിക്ക് ലുക്കുള്ള ബൈക്കുകളുടെ നിരയിലേക്ക് ഇംപീരിയലെ 400 കൂടി എത്തുന്നു. ഇറ്റലിയില്‍ അവതരിപ്പിച്ച ഇംപീരിയലെ ഉടന്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തും. ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ബൈക്കിന്റെ പ്രീബുക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

2017 ല്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് ഇംപീരിയലെ 400 ബെനലി പ്രദര്‍ശനത്തിനെത്തിച്ചത്. കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍ വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണ് ഇംപീരിയലെ 400. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയലില്‍ ഉപയോഗിക്കുന്നത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

ക്ലാസിക്ക് ലുക്കിലെത്തുന്ന ബൈക്കിനു മാറ്റ് കൂട്ടുന്നത് വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉരുണ്ട ഫ്യുവല്‍ ടാങ്ക് തുടങ്ങി ക്ലാസിക് 350 സാമ്യം തോന്നുന്ന ഘടകങ്ങളാണ്. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമാണ് ഇംപീരിയലെ 400ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top