ബെനലി TRK 502X വിപണിയില്‍ ഇന്ത്യന്‍ വിപണിയിലേക്കും ഉടന്‍ എത്തും

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ബെനലിയുടെ ജനപ്രിയ പ്രീമിയം അഡ്വഞ്ചര്‍ ടൂറര്‍ TRK 502X മോഡലിന്റെ 2021 പതിപ്പ് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യൂറോ-5 മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച പുതിയ എഞ്ചിന്റെ സാന്നിധ്യമാണ് 2021 ബെനലി TRK 502X-ന്റെ പ്രധാന പ്രത്യേകത.

6,240 യൂറോയാണ് മോട്ടോര്‍സൈക്കിളിനായി മുടക്കേണ്ടത്. അതായത് ഏകദേശം 5.41 ലക്ഷം രൂപ. ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും TRK 502 റോഡ്-അധിഷ്ഠിത അഡ്വഞ്ചര്‍-ടൂററിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഇന്ത്യന്‍ വിപണിയിലും ഈ വര്‍ഷം തന്നെ എത്തിച്ചേരുമെന്ന് ബെനലി നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.  4.80 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്ക് ബിഎസ്-VI TRK502 നിലവില്‍ ഇന്ത്യയില്‍ ലഭ്യമാണ്.

യൂറോപ്പിലെത്തിയ പുതിയ മോഡലിലേക്ക് നോക്കിയാല്‍ അതിന്റെ മുന്‍ഗാമികളില്‍ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങള്‍ ബൈനലി അതേപടി മുന്നോട്ട് കൊണ്ടുപോകുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ട്വിന്‍-പോഡ് ഹെഡ്ലൈറ്റ് സജ്ജീകരണം, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, സെമി ഫെയറിംഗ് ഡിസൈന്‍, നക്കിള്‍ ഗാര്‍ഡുകള്‍, മസ്‌ക്കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, വയര്‍-സ്പോക്ക് വീലുകള്‍, ടോള്‍-സെറ്റ് എക്സ്ഹോസ്റ്റ് എന്നിവയെല്ലാം 2021 ബെനലി TRK502X അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ബെനലി TRK502X വേരിയന്റിന്റെ സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ 50 mm അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡായി ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്കും ഉള്‍പ്പെടുന്നു. മറ്റ് മെക്കാനിക്കല്‍ സവിശേഷതകള്‍ TRK 502-ന് സമാനമായിരിക്കും.

Top